Connect with us

Jharkhand

ഝാര്‍ഖണ്ഡില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് ; ഭരണകക്ഷി എം എല്‍ എ മാര്‍ റാഞ്ചിയില്‍ തിരിച്ചെത്തും 

ഭരണകക്ഷിയിലെ 37 എം എല്‍ എ മാരാണ് ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാഞ്ചിയിലേക്ക് എത്തുന്നത്.

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡിലെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ജെ എം എം ന്റെ നേതൃത്വത്തി ലുള്ള ഭരണകക്ഷി എം എല്‍ എ മാര്‍ റാഞ്ചിയില്‍ തിരിച്ചെത്തും. ഭരണകക്ഷിയിലെ 37 എം എല്‍ എ മാരാണ് ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാഞ്ചിയിലേക്ക് എത്തുന്നത്.

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഹേമന്ദ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് ജെ എം എം ന്റെയും കോണ്‍ഗ്രസിന്റെയും എം എല്‍ എ മാര്‍ ഹൈദരാബാദിലെ റിസോര്‍ട്ടിലായിരുന്നു. വിശ്വാസ വോട്ടെ ടുപ്പിനു മുന്നോടിയായി ബി ജെ പി തങ്ങളെ വേട്ടയാടാന്‍ ശ്രമിക്കുമെന്ന് ജെ എം എം ,കോണ്‍ഗ്രസ് സഖ്യം ഭയക്കു ന്നുണ്ട്. ഝാര്‍ഖണ്ഡില്‍ പുതുതായി രൂപീകരിച്ച ചംപൈ സോറന്‍ സര്‍ക്കാര്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് അഭിമുഖീകരിക്കുന്നത്.

ജനുവരി 31 ന് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ചംപൈ സോറന്‍ മുഖ്യമന്ത്രിയായി ചുമതല യേറ്റത്. അതേ സമയം മുന്‍ മുഖ്യമന്ത്രി  ഹേമന്ദ് സോറന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍  പ്രത്യേക കോടതി അനുമതി നല്‍കി. ഝാര്‍ഖണ്ഡിലെ 81 അംഗ നിയമസഭയില്‍ 43 സീറ്റാണ് ഭരകക്ഷിക്ക് ഉള്ളത്

Latest