National
സത്യം ജയിക്കും; സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഗൗതം അദാനി
ഇത് സമയബന്ധിതമായി അന്തിമഫലം കൊണ്ടുവരും. സത്യം വിജയിക്കുമെന്ന് അദാനി പറഞ്ഞു
ന്യൂഡല്‍ഹി| ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിച്ച് ഗൗതം അദാനി. ഇത് സമയബന്ധിതമായി അന്തിമഫലം കൊണ്ടുവരും. സത്യം വിജയിക്കുമെന്ന് അദാനി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പ്രത്യേക സമിതിയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക.
വിരമിച്ച ജഡ്ജി എ.എം സാപ്രയുടെ നേതൃത്വത്തിലുള്ള സമിതിയേയും സുപ്രീംകോടതി അന്വേഷണത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ഒ.പി ഭട്ട്, കെ.വി കാമത്ത്, നന്ദന്‍ നിലേകനി, സോമശേഖര്‍ സുന്ദരേശന്‍, ജെ.പി ദേവ്ദത്ത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സമിതിക്ക് ഓഹരി നിയന്ത്രണ ഏജന്‍സിയായ സെബി ആവശ്യമായ വിവരങ്ങളും സഹായവും നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.