Connect with us

Editors Pick

ഈ അഞ്ചു കാര്യങ്ങളെ കൂടെ കൂട്ടി നോക്കൂ, നിങ്ങളുടെ തലച്ചോറിനെ മിടുമിടുക്കൻ ആക്കാം

നമ്മൾ വിവരങ്ങൾ നൽകുന്നതനുസരിച്ച് തലച്ചോറിന്റെ സൂക്ഷിക്കാനുള്ള കഴിവും ക്ഷമതയും എല്ലാം കൂടുകയാണ് ചെയ്യുന്നത്. എന്നാൽ എല്ലാവർക്കും ഒരുപോലെ തലച്ചോറിനെ പ്രവർത്തിപ്പിക്കാൻ സാധിക്കാറില്ല. ചിലരുടെയൊക്കെ കാര്യത്തിൽ ഇതിന് മടി കൂടി ഒരു കാരണമാണ്.

Published

|

Last Updated

റോബോയെപ്പോലെ സൂപ്പർ മെമ്മറി ഒന്നുമില്ലെങ്കിലും മികച്ച മെമ്മറിയും തലച്ചോറിന്റെ സ്പീഡി ഫംഗ്ഷനും ഒക്കെ നമ്മുടെയും സ്വപ്നങ്ങളാണ്. ചെറുപ്പം മുതലേ നമ്മൾ കേട്ടു വളർന്നിട്ടുണ്ട് നമ്മുടെ ശരീരത്തിൽ എത്ര വേണമെങ്കിലും ഏത് അളവിൽ വേണമെങ്കിലും ഉപയോഗിക്കാവുന്ന അവയവമാണ് തലച്ചോർ എന്ന്. നമ്മൾ വിവരങ്ങൾ നൽകുന്നതനുസരിച്ച് തലച്ചോറിന്റെ സൂക്ഷിക്കാനുള്ള കഴിവും ക്ഷമതയും എല്ലാം കൂടുകയാണ് ചെയ്യുന്നത്. എന്നാൽ എല്ലാവർക്കും ഒരുപോലെ തലച്ചോറിനെ പ്രവർത്തിപ്പിക്കാൻ സാധിക്കാറില്ല. ചിലരുടെയൊക്കെ കാര്യത്തിൽ ഇതിന് മടി കൂടി ഒരു കാരണമാണ്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന അഞ്ചു വഴികളാണ് ചർച്ച ചെയ്യുന്നത്.

1- പതിവായി വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നത് എല്ലാ രീതിയിലും നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിനെ ഉണർത്തുമെന്ന് നിങ്ങൾക്കറിയാമോ. എന്നാൽ അങ്ങനെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

2017 ലെ ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത് 65 വയസ്സും അതിന് മുകളിലും കായക്കാരായ മുതിർന്നവരിൽ ആഴ്ചയിൽ നാല് തവണ വ്യായാമം ചെയ്യുന്നവരുടെ കാര്യത്തിൽ ഡിമെൻഷ്യയുടെ സാധ്യത പകുതിയായി കുറയുന്നു എന്നതാണ്. കൂടാതെ ഓരോ പ്രായത്തിലും വ്യായാമം മെമ്മറി ഏകാഗ്രത വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുമെന്നും പഠനം വ്യക്തമാക്കുന്നു.

ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും പുതിയ മസ്തിഷ്ക കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നിലവിലുള്ള ന്യൂറോണുകൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

2- ഒമേഗ 3, ഒമേഗ 6 എന്നിവയുടെ സന്തുലനം

നമ്മുടെ ശരീരത്തിലെ ഏറ്റവും കൊഴുപ്പുള്ള അവയവം തലച്ചോറാണ് അതിൽ കുറഞ്ഞത് 60% കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇതിനാൽ തന്നെ ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകളുടെ സന്തുലനം തലച്ചോറിനും മൊത്തത്തിലുള്ള ശരീര ആരോഗ്യത്തിനും പ്രധാനമാകുന്നത്. ഈ കൊഴുപ്പ് തലച്ചോറിലെ കോശ ഭിത്തികളെ സ്ഥിരപ്പെടുത്തുകയും കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ വഹിക്കുകയും ആഗിരണം ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നു. ഇത് മൂലം രക്തപ്രവാഹത്തിൽ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

അയല, മത്തി, മുട്ട, ഫ്ലാക്സ് സീഡുകൾ, ചീയവിത്തുകൾ, വാൾനട്ട്, കിവി, പപ്പായ, അവക്കാഡോ എന്നിവ ഉൾപ്പെടെ ഒമേഗ 3, 6 ആസിഡുകൾ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളും നമ്മുടെ മെനുവിൽ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.

3- സെൽഫ് ടൈം കണ്ടെത്തുക

ഇന്റർനെറ്റും പഠനവും അടക്കമുള്ള എല്ലാ തിരക്കുകളിൽ നിന്നും മാറി തനിക്ക് മാത്രമായി ഒരു സമയം കണ്ടെത്തുന്നതും തലച്ചോറിനെ ഉണർത്താൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഒരു ദിവസം 10 മിനിറ്റെങ്കിലും നമ്മളോടൊപ്പം അതായത് നമ്മുടെ ആത്മാവിനോടൊപ്പം ചിലവഴിക്കുന്നത് തലച്ചോറിന് വളരെ നല്ലതാണ്. നമ്മൾ മുൻപ് ചെയ്ത കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കുകയോ കഴിവുകൾ പൊടിതട്ടി എടുക്കുകയോ ഒക്കെ ചെയ്യുന്നത് ഇതിൽപ്പെടുന്നു.

4- ആവശ്യത്തിനുള്ള ഉറക്കം

തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. നല്ല ഉറക്കത്തിന് പരിഹരിക്കാൻ ആകാത്ത ഒരു പ്രശ്നവുമില്ല. മെമ്മറിയുടെ ഏകീകരണത്തിനും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിലും ഒക്കെ ഉറക്കം നമ്മെ സഹായിക്കുന്നു. എല്ലാദിവസവും ഏഴ് മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം പ്രധാനമാണ്. ഇത് നിങ്ങളുടെ തലച്ചോറിനെ ഉണർവോടെ സൂക്ഷിക്കുന്നു.

5- മെഡിറ്റേഷൻ

ഓരോ ദിവസവും 10 മുതൽ 15 മിനിറ്റ് വരെ മൈൻഡ് ഫുൾ മെഡിറ്റേഷൻ പരിശീലിപ്പിക്കുന്നതും നിങ്ങളുടെ ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും തലച്ചോറിന്റെ ക്ഷമതയ്ക്ക് വളരെ നല്ലതാണ്. പതിവായി നിസ്കരിക്കുന്നതും ധ്യാനം യോഗ തുടങ്ങിയവയിൽ ഏർപ്പെടുന്നതും എല്ലാം ഇതിനു സഹായിക്കും.

ഈ അഞ്ചു കാര്യങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നുള്ളത് ഉറപ്പാണ്. ചെയ്യേണ്ട രീതിയിൽ ചെയ്താൽ നിങ്ങളുടെ തലച്ചോറ് പുതിയ ഒരു ഉണർവോടെ പ്രവർത്തിക്കും.

Latest