Health
ഈ രീതികൾ പരീക്ഷിച്ചു നോക്കൂ; മലബന്ധം എന്ന പ്രശ്നത്തിന് ഇനി ഗുഡ്ബൈ പറയാം
നമ്മുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രശ്നമാണ് മലബന്ധം
സമൂഹത്തിലെ മിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം എന്നത്. ഭക്ഷണരീതിയും സമ്മർദ്ദവും ഒക്കെ മലബന്ധത്തിന് കാരണമാകാറുണ്ട്. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ പലപ്പോഴും തടയാൻ കഴിയുന്ന പ്രശ്നമാണ് മലബന്ധം. മലബന്ധം ഫലപ്രദമായി തടയാൻ എന്തൊക്കെയാണ് മാർഗങ്ങൾ എന്ന് നോക്കാം.
കൂടുതൽ വെള്ളം കുടിക്കുക
- നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മലം മൃദുവാക്കാൻ സഹായിക്കുന്നു. ഇത് ശോധന വർദ്ധിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും.
ഫൈബർ ഭക്ഷണങ്ങൾ വർദ്ധിപ്പിക്കുക
- മലബന്ധം ഒഴിവാക്കുന്നതിന് പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ എന്നിവ ശീലമാക്കാവുന്നതാണ്.
വ്യായാമം ശീലമാക്കാം
- കൃത്യമായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ഇത് മലബന്ധത്തെ തടയുകയും ചെയ്യും.
കാത്തിരിക്കാതിരിക്കുക
- ടോയ്‌ലറ്റിൽ പോകണം എന്ന് തോന്നുന്ന സമയത്ത് തന്നെ പോകുക. കാത്തിരിക്കുന്നത് മലം കട്ടി ആകുന്നതിനും പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്നതിനും കാരണമാകുന്നു
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കുറയ്ക്കുക
- കൊഴുപ്പ് കൂടിയ മാംസങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കേണ്ടതും മലബന്ധത്തെ തടയാൻ നിർബന്ധമാണ്.
പ്രോബയോട്ടിക് ചേർക്കുക
- തൈരും പുളിപ്പിച്ച ഭക്ഷണങ്ങളും ഒക്കെ ആരോഗ്യകരമായ കുടലിന് നല്ലതാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുമ്പോൾ അത് മലബന്ധത്തെ തടയാൻ സഹായിക്കുന്നു.
സമ്മർദം നിയന്ത്രിക്കുക
- മലബന്ധത്തിന് ഒരു പ്രധാന കാരണമാണ് സമ്മർദ്ദവും. അതുകൊണ്ടുതന്നെ സമ്മർദ്ദം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്.
നമ്മുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രശ്നമാണ് മലബന്ധം ഈ വഴികൾ പരീക്ഷിച്ച് മലബന്ധത്തെ ഒഴിവാക്കാം.
---- facebook comment plugin here -----