Connect with us

Health

ഭാരം കുറയ്ക്കുന്നതിനായി സുംബാ ശീലമാക്കിയാലോ

കലോറി കത്തിച്ചു കളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒരു ഏറോബിക് വ്യായാമം ആണ് സുംബാ.

Published

|

Last Updated

ടുത്തിടെയായി ഭാരം കുറയ്ക്കുന്നതിനായി കേരളീയരില്‍ പോലും ട്രെന്‍ഡിങ് ആയി വരുന്ന ഒരു എക്‌സസൈസ് ആണ് സുംബാ എക്‌സസൈസ് എന്നത്. ചടുലമായ ചലനങ്ങളിലൂടെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്ന രീതിയാണിത്. സുംബാ ഡാന്‍സ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കലോറി വേഗത്തില്‍ കുറയ്ക്കും

ശരീരഭാരം കുറയ്ക്കുക എന്നതാണ് സുംബാ ക്ലാസുകളുടെ ലക്ഷ്യം. കലോറി കത്തിച്ചു കളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒരു ഏറോബിക് വ്യായാമം ആണ് സുംബാ.

ശരീരത്തിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ശരീരത്തിന്റെ പലഭാഗങ്ങളും ഒരേസമയം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരീരത്തിന്റെ ഏകോപനം മെച്ചപ്പെടുത്താന്‍ ഏറ്റവും അധികം സഹായിക്കുന്ന വ്യായാമമാണ് സൂംബാ.

ഫുള്‍ ബോഡി വര്‍ക്കൗട്ട്

സുംബാ നിങ്ങളുടെ ശരീര ഭാഗത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു വ്യായാമമാണ്. ഇതിലെ നിരവധി നൃത്ത നീക്കങ്ങളിലൂടെ നിങ്ങളുടെ തോളുകള്‍ കാലുകള്‍ തല എന്നിവ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

സഹിഷ്ണുത മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കാനും സുംബാ നിങ്ങളെ സഹായിക്കും.

എല്ലാ പ്രായക്കാര്‍ക്കും ഇണങ്ങുന്നതാണ് സുംബാ

സുംബായില്‍ ഓരോ പ്രായക്കാര്‍ക്കും പ്രത്യേക സെഷനുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും ഇണങ്ങിയ തരത്തില്‍ അവരുടെ വ്യായാമം തെരഞ്ഞെടുക്കാവുന്നതാണ്.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

സുംബായിലൂടെ നല്‍കുന്ന ശാരീരിക ഏകോപനം നിങ്ങളുടെ മാനസിക ഏകോപനത്തിന് കാരണമാവുകയും അങ്ങനെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

ഉന്മേഷദായകമായ സംഗീതവും നൃത്ത പരിപാടികളും സുംബാ കോഴ്‌സുകളില്‍ ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാന്‍ വിവിധ വ്യായാമങ്ങളെ പോലെ തന്നെ ശീലമാക്കാവുന്ന ഒരു രീതിയാണ് സുംബാ.

 

 

 

 

 

---- facebook comment plugin here -----

Latest