Connect with us

National

തല്‍സ്ഥിതി തുടരാന്‍ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരത്തിനായി ശ്രമിക്കുന്നു; മാലിദ്വീപിന്റെ അന്ത്യശാസനത്തില്‍ പ്രതികരിച്ച് ഇന്ത്യ

മാലദ്വീപിലെ ജനങ്ങള്‍ക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി |  മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണത്തിനുള്ള വിശാല ചര്‍ച്ച നടക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.തല്‍സ്ഥിതി തുടരാന്‍ സ്വീകാര്യമായൊരു പരിഹാരത്തിനായി ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേന മാലദ്വീപിലെ ജനങ്ങള്‍ക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്ത്യ – മാലദ്വീപ് ഉന്നതതല യോഗം ഞായറാഴ്ച മാലിയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15-നകം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ഉന്നതതല യോഗം ഇന്ത്യയില്‍ നടക്കും. തീയതി പിന്നീട് നിശ്ചയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശത്തിന് പിറകെ മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു കഴിഞ്ഞ ദിവസം ചൈനയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യക്ക് അന്ത്യശാസനം നല്‍കിയത്. ഇന്ത്യ സൈന്യത്തെ ദ്വീപില്‍ നിന്നും തിരിച്ചയക്കുമെന്നതായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

Latest