kt jaleel@niyamasaba
തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമം: കെ ടി ജലീല്‍
'ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത രാജ്യസേവകന്റെ മകളുടെ മകനാണ് ഞാന്‍; ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടി 12 വര്‍ഷമാണ് തന്റെ പിതാവിന്റെ ഉപ്പ ജയിലില്‍ കിടന്നത്'
തിരുവനന്തപുരം| തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ ടി ജലീല്‍ എം എല്‍ എ. ആസാദ് കശ്മീര്‍ എന്ന പദം ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെുള്ള നിരവധി നേതാക്കാള്‍ ഇന്‍വര്‍ട്ടഗ് കോമയില്‍ ഉപയാഗിച്ചിരുന്നു. എന്തുപറയുന്നു എന്നതല്ല ആര് പറയുന്നു എന്ന് നോക്കിയാണ് ഇപ്പോഴത്തെ പ്രതികരണമെന്നും ജലീല്‍ പറഞ്ഞു. സര്‍വകലാശാല നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഒരു നിമിഷം തന്റെ ഉമ്മയുടെ പിതാവ് പാറയില്‍ മുഹമ്മദിനെ ഞാന് ഓര്‍ക്കുകയാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ ഇന്ത്യ പാക് യുദ്ധകാലത്ത് വീണ്ടും തിരിച്ചുവിളിച്ചു. അന്ന് പോയ അദ്ദേഹം പട്ടാള ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. സേവനത്തിനായി എങ്ങോട്ടോ നിയോഗിക്കപ്പെട്ടു. പിന്നീട് ഒരിക്കലും തിരിച്ചുവന്നിട്ടില്ല. അദ്ദേഹം ജീവിച്ചോ, മരിച്ചോ അറിയാത്ത കാലത്താണ് എന്റെ ഉമ്മയുടെ വിവാഹം നടന്നതെന്ന് ഉമ്മ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ആ രാജ്യസേവകന്റെ മകളുടെ മകനാണ് ഞാന്‍. എന്റെ പിതാവിന്റെ ഉപ്പ 1921ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് കാട്ടിപ്പരുത്തി പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടതില്‍ പിടിക്കപ്പെട്ട് 12 കൊല്ലമാണ് ബെല്ലാരി ജയിലില്‍ കിടന്നത്.
ഇത്തരം ഒരു കുടുംബ പശ്ചാത്തലത്തില്‍ വരുന്ന തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നവരോട് പരിഭവമില്ല. രാജ്യത്തിന്റെ അഭിമാനമായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ചാനലില്‍ പാക് ചാരന്‍ എന്ന് വിളിച്ചവരാണ് സംഘ്പരിവാര്‍. ഇബ്രാഹീം സുലൈമാന്‍ സേട്ടിനെതിരേയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരക്കാര്‍ക്കൊന്നും തന്റെ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്നും ജലീല് പറഞ്ഞു.