Connect with us

National

ബൈക്ക് ഓടിക്കവെ ഫോട്ടോ എടുക്കാന്‍ ശ്രമം; വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു

Published

|

Last Updated

ചെന്നൈ |  ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍ മരിച്ചു. വണ്ടല്ലൂര്‍മിഞ്ചൂര്‍ ഔട്ടര്‍ റിങ് റോഡിലുണ്ടായ അപകടത്തില്‍ ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ വിക്കി (19)യാണു മരിച്ചത്.

ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍


  -->  

Latest