Connect with us

Kerala

ട്യൂഷന്‍ സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം; ബാലാവകാശ കമ്മിഷന്‍ വിലക്കിന് ഇടക്കാല സ്റ്റേ

വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ കോടതി ഇടപെട്ടില്ല.

Published

|

Last Updated

കൊച്ചി |   ട്യൂഷന്‍ സെന്ററുകള്‍ രാത്രികാല ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ കോടതി ഇടപെട്ടില്ല.

ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്സ് ആണ് ബാലാവകാശ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. പഠനത്തില്‍ പിന്നാക്കമുള്ള പല കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതില്‍ ട്യൂഷന്‍ സെന്ററുകളുടെ സ്വാധീനമുണ്ടെന്ന് ഹരജിയില്‍ പറയുന്നു

Latest