Kerala
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും പിഴയും
സംരക്ഷകനാകേണ്ട അധ്യാപകന്‍ ചെയ്ത കുറ്റത്തിന് ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി
തിരുവനന്തപുരം | പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. മണകാട് സ്വദേശി മനോജ് (44)നെയാണ് തിരുവനതപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്്.
കുട്ടിയുടെ സംരക്ഷകന്‍ കൂടിയാകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റത്തിന് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി ആര്‍ രേഖ വിധി ന്യായത്തില്‍ പറഞ്ഞു. 2019ല്‍ ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്നിവയാണ് അധ്യാപകനെതിരെയെുള്ള കുറ്റങ്ങള്‍.
കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.