Connect with us

National

ജമ്മു കാശ്മീരിലെ തുരങ്ക അപകടം: ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു

കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. 

Published

|

Last Updated

ശ്രിനഗർ | ജമ്മു കശ്മീരിലെ റമ്പാനിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒൻപത് പേരുടെ  മൃതദേഹം കണ്ടെടുത്തു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. പോലീസ്, സൈന്യം, സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയുടെ സംഘങ്ങളാണ് രക്ഷാപ്രവർത്തന‌ം നടത്തുന്നത്.

മരിച്ച ഒമ്പത് പേരിൽ അഞ്ച് പേർ ബംഗാൾ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. രണ്ട് പേർ നേപ്പാളിൽ നിന്നുള്ളവരും ഒരാൾ പ്രദേശവാസിയുമാണ്ളു. സ‌ംഭവത്തിൽ അശ്രദ്ധയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി റംബാൻ ജില്ലാ പോലീസ് സൂപ്രണ്ട് മോഹിത ശർമ്മ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Latest