International
തുര്‍ക്കി ഭൂകമ്പം: അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുന്‍ ന്യൂകാസില്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ കണ്ടെത്തി
തലേന്ന് രാത്രി തുര്‍ക്കി സൂപര്‍ ലീഗില്‍ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് അറ്റ്‌സു.
ഇസ്താന്‍ബൂള്‍/ അലെപ്പോ|തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഘാന ദേശീയ താരവും മുന്‍ ന്യൂകാസില്‍ മിഡ്ഫീല്‍ഡറുമായ ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ ജീവനോടെ കണ്ടെത്തി. തുര്‍ക്കിയിലെ ഘാനയുടെ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തില്‍ തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമായി 4,800ല്‍ അധികം പേര്‍ മരണപ്പെട്ടിട്ടുണ്ട്
തലേന്ന് രാത്രി തുര്‍ക്കി സൂപര്‍ ലീഗില്‍ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് അറ്റ്‌സു. പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. നിരവധി കളിക്കാരെയും ഉദ്യോഗസ്ഥരെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----