Connect with us

International

തുര്‍ക്കി ഭൂകമ്പം;ഘാന ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്സു വിടവാങ്ങി

12 ദിവസത്തോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അറ്റ്സു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചതായി സ്ഥിരീകരിച്ചത്.

Published

|

Last Updated

അങ്കാറ| തുര്‍ക്കി ഭൂകമ്പത്തിനിടെ കാണാതായ ഘാന ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്സു മരിച്ചു. 12 ദിവസത്തോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന  അറ്റ്സു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചതായി സ്ഥിരീകരിച്ചത്.

2013- 17 വരെ പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ താരമായിരുന്നു ക്രിസ്റ്റ്യന്‍ അറ്റ്സു. തുര്‍ക്കിഷ് ക്ലബായ ഹറ്റിയാസ്‌പോറിന് വേണ്ടി കളിക്കാനാണ് ഘാന ഫുട്‌ബോള്‍ താരം തുര്‍ക്കിയില്‍ എത്തിയത്. കാസിംപാസയ്‌ക്കെതിരായ ഹാറ്റെയ്സ്പോറിന്റെ അവസാന മത്സരത്തില്‍ അറ്റ്സുവിന്റെ ടീം വിജയിയായി.

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ ക്രിസ്റ്റ്യന്‍ അറ്റ്‌സു കുടുങ്ങുകയായിരുന്നു.

 

 

 

Latest