Connect with us

National

തുര്‍ക്കി ഭൂകമ്പം: സഹായവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് യാത്രാനുമതി നിഷേധിച്ച് പാകിസ്താന്‍

പാക് വ്യോമ പരിധിയിലൂടെ യാത്ര ചെയ്യാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| തുര്‍ക്കി – സിറിയ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് സഹായവുമായി പോയ ഇന്ത്യയുടെ എന്‍.ഡി.ആര്‍.എഫ് വിമാനത്തിന് യാത്രാനുമതി നിഷേധിച്ച് പാകിസ്താന്‍. പാക് വ്യോമ പരിധിയിലൂടെ യാത്ര ചെയ്യാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. പാകിസ്താന്‍ അനുമതി നിഷേധിച്ചതോടെ വഴി മാറി സഞ്ചരിച്ചാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തിന് തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ എത്താനായത്. ദേശീയ ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്.

രക്ഷാപ്രവര്‍ത്തകര്‍, ഡോഗ് സ്‌ക്വാഡുകള്‍, മരുന്നുകള്‍, മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവയുമായാണ് വിമാനം തുര്‍ക്കിയിലേക്ക് യാത്ര പുറപ്പെട്ടത്. വിമാനം ഇന്ന് രാവിലെ തുര്‍ക്കിയില്‍ എത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാന്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest