isis leader killed
ഐസിസ് നേതാവിനെ വധിച്ചതായി തുര്‍ക്കി
ഐസിസ് നേതാവ് അബു അല്‍ ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറൈശിയെയാണ് വധിച്ചത്.
ഇസ്താംബൂള്‍| ഐസിസ് നേതാവിനെ തുര്‍ക്കിഷ് ഇന്റലിജന്‍സ് സേനകള്‍ സിറിയയില്‍ വെച്ച് വധിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. ഐസിസ് നേതാവ് അബു അല്‍ ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറൈശിയെയാണ് വധിച്ചത്.
ഐസിസ് നേതാവ് ദീര്‍ഘനാളായി ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നെന്നും എല്ലാ വശങ്ങളും പരിശോധിച്ചുറപ്പിച്ച ശേഷമാണ് ഓപറേഷന്‍ ആരംഭിച്ചതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇന്നലെയായിരുന്നു ഓപറേഷന്‍. വടക്കന്‍ സിറിയന്‍ നഗരമായ ജിന്തിരിസില്‍ വെച്ചാണ് ഐസിസ് നേതാവിനെ വധിച്ചതെന്ന് സിറിയന്‍ പ്രാദേശിക, സുരക്ഷാ സ്രോതസ്സുകളും പറഞ്ഞു.
തുര്‍ക്കി പിന്തുണയുള്ള വിമത സംഘങ്ങളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ മേഖല. ഫെബ്രുവരി ആറിനുണ്ടായ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടായ മേഖല കൂടിയാണിത്. ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി വധിക്കപ്പെട്ടതിന് ശേഷം 2022 നവംബറിലാണ് അബു അല്‍ ഹുസൈന്‍ അല്‍ ഹുസൈനി നേതാവായത്. സിറിയയിലും ഇറാഖിലും ഐസിസിന്റെ സ്വാധീനം ഇല്ലാതിയിട്ടുണ്ട്. പല അംഗങ്ങളും സിറിയയിലും ഇറാഖിലും ഒളിച്ചുതാമസിക്കുകയാണ്.