Connect with us

turkey- syria earth quake

തുര്‍ക്കി- സിറിയ ഭൂചലനം: മരണം കാല്‍ ലക്ഷം കടന്നു

തുര്‍ക്കിയിലും സിറിയയിലും 8.7 ലക്ഷം പേര്‍ക്ക് അടിയന്തരമായി ചൂടുഭക്ഷണം ആവശ്യമുണ്ടെന്ന് യു എന്‍ അറിയിച്ചു.

Published

|

Last Updated

അങ്കാറ/ അലെപ്പോ | അതിശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് സിറിയയിലും തുര്‍ക്കിയിലും മരിച്ചവരുടെ എണ്ണം 25,000 കടന്നു. മരവിപ്പിക്കുന്ന തണുപ്പിനിടയിലും പതിനായിരക്കണക്കിന് പ്രാദേശിക- അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് ഭവനരഹിതമായി സഹായം കാത്തുകഴിയുന്നത്.

തുര്‍ക്കിയില്‍ 21,848 പേരും തുര്‍ക്കിയില്‍ 3,553 പേരുമാണ് മരിച്ചത്. മൊത്തം 25,401 പേരുടെ മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് അതിശക്തമായ രണ്ട് ഭൂചലനങ്ങളുണ്ടായത്. ഇതിന് ശേഷം നിരവധി തുടര്‍ കമ്പനങ്ങളുമുണ്ടായി.

ഹൃദയഭേദകമായ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുമുണ്ട്. തുര്‍ക്കിയിലും സിറിയയിലും 8.7 ലക്ഷം പേര്‍ക്ക് അടിയന്തരമായി ചൂടുഭക്ഷണം ആവശ്യമുണ്ടെന്ന് യു എന്‍ അറിയിച്ചു. സിറിയയില്‍ മാത്രം 53 ലക്ഷം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്.

 

Latest