turkey- syria earth quake
തുര്‍ക്കി- സിറിയ ഭൂകമ്പം: മരണസംഖ്യ 35,000ലേക്ക്
160 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന സ്ത്രീയെ ഇന്നലെ രക്ഷപ്പെടുത്തി.
ഇസ്താന്‍ബുള്‍/ അലെപ്പോ | ശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 35,000ലേക്ക്. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുമുണ്ട്. ശക്തമായ മഞ്ഞുവീഴ്ചക്കിടയിലും തദ്ദേശീയ- അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.
തുര്‍ക്കിയില്‍ മാത്രം 29,605 പേരുടെയും സിറിയയില്‍ 4,500 പേരുടെയും മരണമാണ് സ്ഥിരീകരിച്ചത്. തുര്‍ക്കിയില്‍ ഏറ്റവും ഒടുവില്‍ 41 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. തെക്കന്‍ നഗരമായ ഹാതയില്‍ 160 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന സ്ത്രീയെ ഇന്നലെ രക്ഷപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിശക്തമായ രണ്ട് ഭൂചലനങ്ങളുണ്ടായത്. ഇതിന് ശേഷം നിരവധി തുടര്‍ കമ്പനങ്ങളുമുണ്ടായി.
A woman pulled out from rubble 160 hours after twin quakes hit southern Turkish city of Hatay
🔴 LIVE updates here: https://t.co/rjJzOvoAcc pic.twitter.com/pmA1c0FWYZ— ANADOLU AGENCY (@anadoluagency) February 12, 2023