qatar
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് ഖത്തറിലെത്തി; 15 സഹകരണ കരാറുകളില്‍ ഒപ്പ് വെച്ചു
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗാനെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് സ്വീകരിച്ചു

ദോഹ | രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡന്റ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗാനെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് സ്വീകരിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് അമീരി ദിവാനില്‍ സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് സമ്മേളനത്തില്‍ ഇരു നേതാക്കളും പങ്കെടുത്തു. തുടര്‍ന്ന് ഇരു നേതാക്കളും കൂടിക്കാഴ്ചനടത്തി. കൂടിക്കാഴ്ച്ചയില്‍ ഖത്തറും തുര്‍ക്കിയും തമ്മില്‍ തന്ത്രപരമായ സഹകരണ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും സമ്പദ്വ്യവസ്ഥ- നിക്ഷേപം- വ്യവസായം- പ്രതിരോധം- സുരക്ഷ- എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു. 2022ല്‍ തുര്‍ക്കിയില്‍ നടക്കുന്ന ഖത്തര്‍ -തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ എട്ടാം സമ്മേളനത്തിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിക്കുകയും ചെയ്തു.
ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ്. അന്റാലിയ ഡിപ്ലോമാറ്റിക് ഫോറവും ദോഹ ഫോറവും തമ്മിലുള്ള സഹകരണം. തുര്‍ക്കിയിലെ ചെറുകിട- സംരംഭങ്ങളുടെ വകുപ്പും- ഖത്തര്‍ വികസന ബാങ്കും തമ്മിലുള്ള ധാരണാപത്രം, ടര്‍ക്കിഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും ഖത്തര്‍ ജനറല്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുള്ള ധാരണാപത്രം, തുര്‍ക്കി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം മന്ത്രാലയവും ഖത്തറിലെ സാംസ്‌കാരിക കായിക മന്ത്രാലയവും തമ്മിലുള്ള 2022-2023 വര്‍ഷങ്ങളിലെ സാംസ്‌കാരിക മേഖലയിലെ രണ്ടാമത്തെ എക്‌സിക്യൂട്ടീവ് പ്രോഗ്രാം, തുര്‍ക്കി-ഖത്തര്‍ ആരോഗ്യ, മെഡിക്കല്‍ സയന്‍സസ് മേഖലകളിലെ സഹകരണം, തുര്‍ക്കി മതകാര്യവകുപ്പും- ഖത്തര്‍ എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവും തമ്മിലുള്ള സഹകരണം, പ്രസിഡന്‍സിയുടെ ഇന്‍വെസ്റ്റ്മെന്റ് ഓഫീസും ഖത്തരി ബിസിനസ്സ്മെന്‍ അസോസിയേഷനും തമ്മില്‍ ധാരണാപത്രം തുടങ്ങിയ 15 കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു.