Connect with us

Kerala

വോട്ടിംഗ് ശതമാനം കുറഞ്ഞത് പ്രതികൂലമാകില്ല; 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

ബിജെപി സിപിഎമ്മുമായി ഡീല്‍ ഉണ്ടാക്കിയെന്നും എന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് അനുകൂല സാഹച്ര്യമാണെന്നും 20 ല്‍ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അറിയാതെ ഇ പി ജയരാജന്‍ ഒന്നും ചെയ്യില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറമുായി കൂടിക്കാഴ്ച നടത്തിയെന്ന ഇപിയുടെ വെളിപ്പെടുത്തലിനോട് ചെന്നിത്തല പ്രതികരിച്ചു . ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര കേരളത്തില്‍ നിലനില്‍ക്കുന്നു. ബിജെപി സിപിഎമ്മുമായി ഡീല്‍ ഉണ്ടാക്കിയെന്നും എന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു

അതേമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണയേക്കാള്‍ ഏഴ് ശതമാനം കുറവാണ് വോട്ടിങില്‍ രേഖപ്പെടുത്തിയത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

 

Latest