Connect with us

Kerala

തൂശൂര്‍ പൂരം കലക്കല്‍: റിപോര്‍ട്ട് രഹസ്യരേഖ; പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍

എ ഡി ജി പി. എം ആര്‍ അജിത്ത് കുമാര്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് പുറത്തുവിടാത്തത്.

Published

|

Last Updated

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലിലെ റിപോര്‍ട്ട് പുറത്തുവിടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എ ഡി ജി പി. എം ആര്‍ അജിത്ത് കുമാര്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് പുറത്തുവിടാത്തത്.

റിപോര്‍ട്ട് രഹസ്യ രേഖയാണെന്നാണ് മാധ്യമങ്ങളുടെയും സി പി ഐ നേതാവ് വി എസ് സുനില്‍ കുമാറിന്റെയും വിവരാവകാശ ചോദ്യത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടി.

സംഭവത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ വിവരാവകാശ റിപോര്‍ട്ട് തള്ളിക്കൊണ്ട് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Latest