Connect with us

National

ടിവി അവതാരകയെ മയക്കുമരുന്ന് കലര്‍ത്തിയ തീര്‍ത്ഥം നല്‍കി പീഡിപ്പിച്ചു; പൂജാരിക്കെതിരെ കേസ്

ചെന്നൈയിലെ സ്വകാര്യ ചാനല്‍ അവതാരകയാണ് വിരുഗംപാക്കം വനിത പോലീസില്‍ പരാതി നല്‍കിയത്.

Published

|

Last Updated

ചെന്നൈ| മയക്കുമരുന്ന് കലര്‍ത്തിയ തീര്‍ത്ഥം നല്‍കി ക്ഷേത്ര പൂജാരി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി നല്‍കി ടിവി അവതാരക. ചെന്നൈയിലെ സ്വകാര്യ ചാനല്‍ അവതാരകയാണ് വിരുഗംപാക്കം വനിത പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ചെന്നൈയിലെ അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരെ പോലീസ് കേസെടുത്തു.

പാരീസ് കോര്‍ണറിലെ അമ്മന്‍ ക്ഷേത്രത്തില്‍വച്ചാണ് പൂജാരിയായ കാര്‍ത്തിക്കിനെ യുവതി പരിചയപ്പെടുന്നത്. ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളും പരിപാടികളും കാര്‍ത്തിക് യുവതിക്ക് വാട്സ്ആപ്പിലൂടെ അയക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം കുടിപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു.

ഇതിനുശേഷം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡനത്തിന് ഇരയാക്കി. ഇതിന് പിന്നാലെ യുവതി ഗര്‍ഭിണി ആയി. തുടര്‍ന്ന് ആശുപത്രിയില്‍വച്ച് ബലമായി ഗര്‍ഭഛിദ്രം നടത്തിയെന്നും തന്നെ ലൈംഗിക തൊഴിലാളിയാവാന്‍ കാര്‍ത്തിക് നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ യുവതിയുമായുള്ള ഇയാളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

 

 

 

Latest