First Gear
ടിവിഎസ് ഐക്യൂബ് മെഗാ ഡെലിവറി മാരത്തണ്‍
കമ്പനി ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്ക് 100 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകളുടെ ഡെലിവറി നടത്തി.
ന്യൂഡല്‍ഹി| ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തുള്ള പ്രമുഖ ബ്രാന്‍ഡാണ് ടിവിഎസ്. ഇപ്പോള്‍ ടിവിഎസ് മോട്ടോര്‍സ് 10 ദിവസത്തിനുള്ളില്‍ 10 സിറ്റികളില്‍ 1,000 യൂണിറ്റുകള്‍ എന്ന മാരത്തണിനൊപ്പം ഒരു മെഗാ ഡെലിവറി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രോഗ്രാമിന് കീഴില്‍, കമ്പനി ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്ക് 100 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകളുടെ ഡെലിവറി നടത്തി. പദ്ധതി പ്രകാരം വരുന്ന 10 ദിവസത്തിനുള്ളില്‍ അടുത്ത 9 നഗരങ്ങളില്‍ 1,000 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം കമ്പനി നടത്തും.
2020ലാണ് ടിവിഎസ് ഐക്യൂബ് പുറത്തിറക്കിയത്. വിപണിയില്‍ എത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്‌കൂട്ടര്‍ 1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി.
ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് എസ് വേരിയന്റുകള്‍ 3.4 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌കൂട്ടര്‍ സിംഗിള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓണ്‍-റോഡ് റേഞ്ച് നല്‍കുന്നു. 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, റിവേഴ്സ് പാര്‍ക്കിംഗ്, എച്ച്എംഐ കണ്‍ട്രോള്‍ എന്നിവ ടിവിഎസ് ഐക്യൂബിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ടിവിഎസ് ഐക്യൂബ്, ഐക്യൂബ് എസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 17 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജുമായാണ് എത്തുന്നത്. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും മണിക്കൂറില്‍ 78 കിലോമീറ്റര്‍ പരമാവധി വേഗതയാണുള്ളത്. 650 വാട്ട് ചാര്‍ജറാണ് ടിവിഎസ് ഐക്യൂബ്, ഐക്യൂബ് എസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.