First Gear
2022 മോഡല്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്
2022 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോഡലിന് 1,33,840 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ന്യൂഡല്‍ഹി| ഈ വര്‍ഷം പുതിയ മോഡലുകള്‍ അവതരിപ്പിച്ച് വിപണിയില്‍ ശക്തമായ സാന്നിധ്യമായവരാണ് ടിവിഎസ്. നവീകരിച്ച അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ആര്‍310, റൈഡര്‍ 125, ജുപ്പിറ്റര്‍ 125, എന്‍ടോര്‍ഖ് റേസ് എക്‌സ്പി എന്നിവയാണ് ഈ വര്‍ഷം നിരത്തിലെത്തിയത്. ഇപ്പോള്‍ പുതിയ 2022 മോഡല്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പതിപ്പിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ടിവിഎസ്. ഗ്ലോസ് ബ്ലാക്ക്, പേള്‍ വൈറ്റ്, മാറ്റ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളാണ് മോട്ടോര്‍സൈക്കിളിന് കമ്പനി നല്‍കിയിരിക്കുന്നത്.
2022 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോഡലിന് 1,33,840 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേസമയം ബൈക്കിന്റെ ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1,38,890 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.
2022 അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോഡലില്‍ ഷോവ ഫ്രണ്ട് സസ്പെന്‍ഷനില്‍ പ്രീലോഡഡ് അഡ്ജസ്റ്റ്മെന്റുണ്ട്. പുതിയ ഷോവ റിയര്‍ സസ്‌പെന്‍ഷനും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്. 197.75 സിസി, സിംഗിള്‍-സിലിണ്ടര്‍, ഫോര്‍-സ്‌ട്രോക്ക്, 4വി, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് 2022 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 2004വി മോഡലിന് തുടിപ്പേകുന്നത്. ഇത് 8,500 ആര്‍പിഎംല്‍ പരമാവധി 20.5 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎംല്‍ 16.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഒരു ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഗ്ലൈഡ് ത്രൂ ട്രാഫിക് അല്ലെങ്കില്‍ ജിടിടി സാങ്കേതികവിദ്യയും അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയില്‍ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
2005-ല്‍ ആദ്യ അപ്പാച്ചെ ബൈക്ക് പുറത്തിറക്കിയ ടിവിഎസാണ് ഇന്ത്യയിലെ മോട്ടോര്‍സൈക്കിളുകളില്‍ ആദ്യമായി ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും സെഗ്മെന്റിലെ ആദ്യ എബിഎസ് സംവിധാനവും പരിചയപ്പെടുത്തിയത്. ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി ടിവിഎസ് അടുത്തിടെ വന്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.