Business
മികച്ച മൈലേജ് വാഗ്‌ദാനവുമായി ടിവിഎസ് റൈഡർ ഐഗോ
റൈഡർ 10 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതോടെയാണ് കമ്പനി പുതിയ വേരിയൻ്റ് ഇറക്കിയത്.

ടിവിഎസിൻ്റെ ഹിറ്റായ മോട്ടോർ സൈക്കിൾ റൈഡറിൻ്റെ പുതിയ വേരിയൻ്റ് പുറത്തിറക്കി. റൈഡർ 125 ഐഗോ (Raider iGO) ആണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഐഗോ അസിസ്റ്റ് ആണ് പുതിയ മോഡലിൻ്റെ പ്രത്യേകത. ഇത് ഫസ്റ്റ് ബൂസ്റ്റ് മോഡ്, റൈഡ് മോഡ് എന്നിങ്ങനെ രണ്ട് യാത്രാ ഓപ്‌ഷനുകൾ നൽകുന്നു. ബൂസ്റ്റ് മോഡ് ഉപയോഗിച്ച് 5.8 സെക്കൻഡിനുള്ളിൽ 0 മുതൽ 60 kmph വരെ വേഗത കൈവരിക്കാം. 10 ശതമാനം അധിക ഇന്ധനക്ഷമതയും ഐഗോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 98,389രൂപയാണ് എക്സ്-ഷോറൂം വില.
റൈഡർ 10 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതോടെയാണ് കമ്പനി പുതിയ വേരിയൻ്റ് ഇറക്കിയത്. 85-ലധികം കണക്ഷൻ ഫീച്ചറുകളുള്ള എൽസിഡി കണക്റ്റഡും പ്രത്യേകതയാണ്. ലുക്കിലും ചെറിയ മാറ്റങ്ങളുണ്ട്. പുതിയ നാർഡോ ഗ്രേ നിറവും ചുവന്ന അലോയ് വീലും കൂടുതൽ ഭംഗി നൽകുന്നു.
ടിവിഎസ് റൈഡറിന് 124.8-സിസി എയർ/ഓയിൽ-കൂൾഡ് 3V എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സസ്പെൻഷനും ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. സ്പ്ലിറ്റ് സീറ്റ് ഡിസൈനും 17 ഇഞ്ച് അലോയ് വീലുകളുമുണ്ട്. 71.9 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.