Connect with us

First Gear

ടിവിഎസ് എക്‌സ് ഇവി പുറത്തിറങ്ങി

ടിവിഎസ് എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന് 2.50 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയില്‍ സജീവമാണ് ടിവിഎസ്. ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയിലും കമ്പനി കരുത്ത് തെളിയിക്കുന്നുണ്ട്. ഇപ്പോള്‍ കമ്പനി പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് എക്‌സ് പുറത്തിറക്കിയിരിക്കുകയാണ്. ഐക്യൂബിന് ശേഷം ടിവിഎസ് പുറത്തിറക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് എക്‌സ്. പുതിയതായി വികസിപ്പിച്ച എക്‌സ് എല്‍ഇടിഒഎന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടിവിഎസ് എക്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറ്റ് സ്‌കൂട്ടര്‍ ഫ്രെയിമുകളേക്കാള്‍ 2.5 മടങ്ങ് കാഠിന്യമുള്ളതാണ് ഈ സ്‌കൂട്ടറിന്റെ ഫ്രെയിം. അലുമിനിയം അലോയ് ഫ്രെയിമുമായി വരുന്ന ടിവിഎസ് എക്‌സില്‍ മൂന്ന് റൈഡ് മോഡുകളുണ്ട്. എക്സ്ട്രൈഡ്, എക്സ്റ്റീല്‍ത്ത്, സോണിക്ക് എന്നിവയാണ് ഈ റൈഡ് മോഡുകള്‍.

നിക്കല്‍-മാംഗനീസ്-കൊബാള്‍ട്ട് സെല്ലുകളുള്ള 4.44 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ടിവിഎസ് എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്. ഈ ബാറ്ററി ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. ഇന്റഗ്രേറ്റഡ് കണ്‍ട്രോളറുള്ള റാം ഇന്‍ടേക്ക് എയര്‍-കൂള്‍ഡ് മോട്ടോറാണ് സ്‌കൂട്ടറിന്റെ കരുത്ത്. 950ഡബ്ല്യു പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് 3 മണിക്കൂര്‍ 40 മിനിറ്റിനുള്ളില്‍ ബാറ്ററി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. 3 കെഡബ്ല്യുഎച്ച് സ്മാര്‍ട്ട് എക്‌സ് ഹോം റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിച്ച്, വെറും 50 മിനിറ്റിനുള്ളില്‍ ബാറ്ററി 50 ശതമാനം വരെ ചാര്‍ജ് ചെയ്യാം. പോര്‍ട്ടബിള്‍ ചാര്‍ജറിന് 16,275 രൂപയാണ് വില.

ടിവിഎസ് എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന് 2.50 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇത് ബെംഗളൂരുവിലെ വിലയാണ്. കേരളത്തിലെ വിലയില്‍ ചെറിയ മാറ്റം ഉണ്ടായേക്കും. ടിവിഎസ് എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ്  ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ആദ്യ ഡെലിവറി ഡിസംബറിലാണ് ആരംഭിക്കുന്നത്. ഡിസംബറില്‍ ബെംഗളൂരുവിലും തുടര്‍ന്ന് 2024 മാര്‍ച്ചോടെ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ടിവിഎസ് എക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി നടക്കും.

 

 

 

---- facebook comment plugin here -----

Latest