Connect with us

National

ഡല്‍ഹിയില്‍ ഇരുപത്തിരണ്ടുകാരിയെ മുന്‍കാമുകന്‍ കുത്തിക്കൊന്നു

അഞ്ചോ ആറോ തവണ പ്രതി പെണ്‍കുട്ടിയെ കുത്തിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇരുപത്തിരണ്ടുകാരിയെ മുന്‍കാമുകന്‍ കുത്തിക്കൊന്നു. ഡല്‍ഹി ദ്വാരകയിലെ മാട്ടിയാല റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായിരുന്ന ഡോളി ബബ്ബറിനെയാണ് മുന്‍ കാമുകന്‍ അങ്കിത് വീടിന് പുറത്തു വെച്ച് കുത്തിക്കൊന്നത്. പ്രതി അങ്കിതിനൊപ്പം സുഹൃത്തുക്കളായ മനീഷും ഹിമാന്‍ഷുവും പോലീസ് പിടിയിലായി.

ഇവന്റ് മാനേജ്‌മെന്റ് കമ്പനി ജീവനക്കാരിയായ ഡോളി സുഹൃത്തിന്റെ വീട്ടിലെ പരിപാടിയില്‍ പങ്കെടുക്കാനായാണ് രാത്രി 11.30ന് വീട്ടില്‍ നിന്ന് പോയത്. ഒരുമണിക്കൂറിനുള്ളില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. സംഭവസ്ഥലത്തുനിന്നുള്ള സി.സി.ടിവി ദൃശ്യങ്ങളില്‍ മൂന്ന് പുരുഷന്‍മാര്‍ ഒരു സ്ത്രീക്കൊപ്പം നില്‍ക്കുന്നതായി കാണം. അങ്കിത് യുവതിയെ കുത്തുമ്പോള്‍ മറ്റുള്ളവര്‍ നോക്കിനില്‍ക്കുകയാണ്. അഞ്ചോ ആറോ തവണ പ്രതി പെണ്‍കുട്ടിയെ കുത്തിയിട്ടുണ്ട്. അങ്കിതാണ് യുവതിയെ ആക്രമിച്ചതെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

യുവതി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട ഡെലിവറി ബോയ് ആണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഡല്‍ഹിയിലെ നിരവധി വസ്ത്ര ബ്രാന്‍ഡുകള്‍ക്കൊപ്പം ഡോളി പ്രവര്‍ത്തിച്ചിരുന്നു.