Connect with us

International

വെടിവെച്ചത് ഇരുപതുകാരന്‍; ട്രംപിന്റെ ആരോഗ്യ നില തൃപ്തികരം

പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി ട്രംപിനു നേരെ വെടിയുതിര്‍ത്തത്.

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് ഇരുപതുകാരനാണെന്ന് റിപ്പോര്‍ട്ട്. പെന്‍സില്‍വേനിയ സ്വദേശിയായ തോമസ് മാക്യൂ ക്രൂക്ക് ആണ് ട്രംപിനെ വെടിവെച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ട്രംപിന് വെടിയേറ്റത്.

പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി ട്രംപിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ട്രംപിന്റെ വലത്തെ ചെവിക്ക് പരുക്കേറ്റു. ചെവിയില്‍ നിന്ന് രക്തമൊഴുകുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റെങ്കിലും ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അക്രമണത്തിന് പിന്നാലെ ചികിത്സ തേടിയ അദ്ദേഹം ആശുപത്രി വിട്ടു.

സംഭവത്തെ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ വൈറ്റ് ഹൗസ് ധരിപ്പിച്ചു.

 

Latest