Ongoing News
ട്വന്റി ട്വന്റി-യു ഡി എഫ് അവിശ്വാസം പാസായി; ചെല്ലാനത്ത് ഇടതിന് ഭരണം നഷ്ടം

കൊച്ചി | എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ട്വന്റി ട്വന്റി-യു ഡി എഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് പ്രമേയം പാസായത്. ട്വന്റി ട്വന്റി കൂട്ടായ്മയാണ് അവിശ്വാസം കൊണ്ടുവന്നത്. ഇതിനെ യു ഡി എഫ് പിന്തുണക്കുകയായിരുന്നു.
പുതിയ ഭരണത്തില്‍ പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്കും വൈസ് പ്രസിഡന്റ് സ്ഥാനം യു ഡി എഫിനുമായിരിക്കും. എല്‍ ഡി എഫ്- 9, ട്വന്റി ട്വന്റി-8, യു ഡി എഫ്-4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
---- facebook comment plugin here -----