Connect with us

Thrikkakara by-election

തൃക്കാക്കരയില്‍ ട്വന്റി 20യും മത്സരിക്കാനില്ല

ഇതോടെ, ഇരു പാര്‍ട്ടികളും ഏത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നത് ഉപതിരഞ്ഞെടുപ്പ് ഫലത്തെ തന്നെ സ്വാധീനിക്കുന്നതാണ്.

Published

|

Last Updated

കൊച്ചി | ആം ആദ്മി പാര്‍ട്ടി (എ എ പി)ക്ക് പിന്നാലെ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് ട്വന്റി 20യും. ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്നും എ എ പിയുമായി ചേര്‍ന്നെടുത്ത തീരുമാനമാണെന്നും ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു.

ഇതോടെ, ഇരു പാര്‍ട്ടികളും ഏത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നത് ഉപതിരഞ്ഞെടുപ്പ് ഫലത്തെ തന്നെ സ്വാധീനിക്കുന്നതാണ്. തൃക്കാക്കര മണ്ഡലത്തില്‍ 12,000ലേറെ വോട്ടുകള്‍ നേടിയ ട്വന്റി 20 ഇരു മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിക്കാതെ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്താലും ഫലത്തില്‍ നിര്‍ണായകമാകും. ആര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് എ എ പി നേതാക്കള്‍ അറിയിച്ചിരുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എ എ പി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നായിരുന്നു ട്വന്റി 20 നേരത്തേ അറിയിച്ചിരുന്നത്. ഇരുപാര്‍ട്ടികളും ലയിക്കുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് എ എ പി മത്സരിക്കാത്തത്.

Latest