Connect with us

International

ട്വിന്റി 20 ലോകകപ്പ്:സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

Published

|

Last Updated

മെല്‍ബണ്‍  | ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. 71 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി.മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

 

---- facebook comment plugin here -----

Latest