Connect with us

Kerala

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ആലപ്പുഴ |  ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയില്‍ മരിച്ചത്. നാല് ദിവസം മുന്‍പാണ് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായത്.

ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest