Connect with us

twitter

ട്വിറ്റര്‍ സഹ സ്ഥാപകന്‍ സി ഇ ഓ സ്ഥാനമൊഴിഞ്ഞു

നിലവിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ പരാഗ് അഗര്‍വാള്‍ ഈ സ്ഥാനം ഏറ്റെടുക്കും

Published

|

Last Updated

വാഷിംഗ്ടണ്‍ | ട്വിറ്റര്‍ സഹ സ്ഥാപകന്‍ ജാക്ക് ഡോര്‍സി സ്ഥാനമൊഴിയുന്നു. ഇദ്ദേഹം വഹിച്ചിരുന്ന സി ഇ ഓ സ്ഥാനം രാജിവെക്കുന്നതായി ട്വിറ്റര്‍ വഴി അദ്ദേഹം തന്നെയാണ് അറിയിച്ചത്. നിലവിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ പരാഗ് അഗര്‍വാള്‍ ഈ സ്ഥാനം ഏറ്റെടുക്കും. 2017 മുതല്‍ ട്വിറ്ററിന്റെ സി ടി ഓ ആണ് അഗര്‍വാള്‍.

എന്നാല്‍, 2022 ല്‍ നടക്കുന്ന സ്‌റ്റോക്ക് ഹോള്‍ഡര്‍മാരുടെ യോഗം വരെ ഇദ്ദേഹം ബോര്‍ഡില്‍ തുടരും. നേരത്തെ, ഇദ്ദേഹം സ്ഥാനമൊഴിയുമെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ ട്വിറ്റര്‍ ഓഹരിയില്‍ 11%ത്തിന്റെ വര്‍ധനയുണ്ടായിരുന്നു.

ജാക്ക് ഡോര്‍സി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു. ബ്രൈറ്റ് ടെയ്‌ലര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയാവും.

---- facebook comment plugin here -----

Latest