Connect with us

Elon Mask quotes Twitter

ട്വിറ്റര്‍ പൂര്‍ണമായും ഇലോണ്‍ മാസ്‌കിന്റെ കൈകളില്‍

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കും; വിമര്‍ശകരും ട്വിറ്ററില്‍ തുടരുമെന്ന് മാസ്‌ക്‌

Published

|

Last Updated

വാഷിംഗ്ടണ്‍ | സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പൂര്‍ണമായും ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌കിന് സ്വന്തം. മാസ്‌ക് മുന്നോട്ടുവെച്ച ഓഫര്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചു. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളര്‍) മോഹവിലക്ക് കമ്പനി ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളര്‍ നല്‍കിയാണ് ഏറ്റെടുക്കല്‍.

മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റര്‍ കമ്പനി ബോര്‍ഡ് അംഗീകരിച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ ഇടപാടുമായി ചര്‍ച്ച തുടങ്ങിയതോടെ ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ ട്വിറ്റര്‍ ഇങ്കിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്നിരുന്നു.

ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച്, ഏകദേശം 279 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്. എന്നാല്‍ അദ്ദേഹത്തിന്റെ പണത്തിന്റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കിലാണ്. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്.

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ട്വിറ്റര്‍ സ്വകാര്യ ആസ്തിയാകണമെന്നാണ് മസ്‌സ് നേരത്തെ പറഞ്ഞത്. തന്റെ വിമര്‍ശകരും ട്വിറ്ററില്‍ തുടരുമെന്ന് കമ്പനി ഏറ്റെടുക്കല്‍ തീരുമാനത്തിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തു.

 

Latest