Connect with us

International

ട്വിറ്റര്‍ ലോഗോ; 'നായ'യെ ഓടിച്ചുവിട്ടു; 'നീലപക്ഷി' വീണ്ടും പറന്നെത്തി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീല നിറത്തിലുളള പക്ഷിയുടെ ലോഗോ മാറ്റി 'ഷിബ ഇനു ഡോഗ്' എന്ന ഡോജ് ഡോഗ് പുതിയ ലോഗോയായി മാറിയത്.

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ| ട്വിറ്ററിന്റെ ലോഗോയില്‍ വീണ്ടും മാറ്റം വരുത്തി സിഇഒ ഇലോണ്‍ മസ്‌ക്. ദിവസങ്ങള്‍ക്ക് മുമ്പ് നീലപക്ഷിയെ പറത്തിവിട്ട് നായയെ ലോഗോയായി പ്രതിഷ്ഠിച്ചിരുന്നു. ഇത് മാറ്റി പഴയ നീലപക്ഷിയെ തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. ട്വിറ്ററിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ലോഗോ മാറ്റിയിരുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീല നിറത്തിലുളള പക്ഷിയുടെ ലോഗോ മാറ്റി ‘ഷിബ ഇനു ഡോഗ്’ എന്ന ഡോജ് ഡോഗ് പുതിയ ലോഗോയായി മാറിയത്. ഇലോണ്‍ മസ്‌ക് ഒരു മീമിലൂടെ മാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ഒരു പഴയ ട്വിറ്റര്‍ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോജ്കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയര്‍ന്നത്. ഡോജ്കോയിനെ മസ്‌ക് പിന്തുണച്ചു തുടങ്ങിയതു മുതല്‍ ഡോജ്കോയിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്.

ഒരു ട്വിറ്റര്‍ ഉപയോക്താവ് ലോഗോ ‘ഡോജ്’ ആക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അതിന് മറുപടിയായിട്ടാണ് ഇലോണ്‍ മസ്‌ക് പക്ഷിയുടെ ലോഗോ മാറ്റിയതെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

 

 

 

 

Latest