Connect with us

Kerala

ക്രിമിനല്‍ കേസില്‍ പ്രതികളായ രണ്ടു പേര്‍ മദ്യപിക്കുന്നത്തിനിടെ തര്‍ക്കം; ഒരാള്‍ വെട്ടേറ്റു മരിച്ചു

ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് കണ്ണമംഗലം സ്വദേശി ഷണ്മുഖനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

പാലക്കാട് | ക്രിമിനല്‍ കേസില്‍ പ്രതികളായ രണ്ടു പേര്‍ മദ്യപിക്കുന്നത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ഒരാളെ വെട്ടിക്കൊന്നു. ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് കണ്ണമംഗലം സ്വദേശി ഷണ്മുഖനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടില്‍ വച്ച് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. രാംദാസും ഷണ്മുഖനും മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മോഷണം അടക്കം വിവിധ കേസുകളില്‍ പ്രതികളാണ് ഇരുവരും. സംഭവസമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നതിനാല്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

രാമദാസിന്റെ ഇരുകാലുകള്‍ക്കുമാണ് വെട്ടേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മിലുള്ള മുന്‍കാല ഇടപാടുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Latest