Saudi Arabia
ബംഗ്ലാദേശും സഊദി അറേബ്യയും തമ്മിൽ രണ്ട് കരാറുകളിൽ ഒപ്പ് വെച്ചു
സുരക്ഷാ സഹകരണം, റൂട്ട് ടു മക്ക സർവീസ് എന്നീ കരാറുകളിലാണ് ഒപ്പുവെച്ചത്
റിയാദ് | ബംഗ്ലാദേശും സഊദി അറേബ്യയും തമ്മിലുള്ള സൗഹൃദ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ” സുരക്ഷാ സഹകരണം”, “റൂട്ട് ടു മക്ക സർവീസ്” എന്നീ രണ്ട് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
സഊദി ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി നാസർ ബിൻ അബ്ദുൽ അസീസ് അൽ ദാവൂദിന്റെ ധാക്ക സന്ദർശനത്തിനിടെയാണ് കരാറുകളിൽ ഒപ്പ് വെച്ചത്. മയക്കുമരുന്ന്, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനുള്ള ശ്രമങ്ങളും സൈബർ കുറ്റകൃത്യങ്ങളും മറ്റ് ബഹുരാഷ്ട്ര കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നതാണ് സുരക്ഷാ കരാർ.
ഹജ്ജ് കർമ്മങ്ങൾക്കായി പുണ്യ ഭൂമിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധാക്കയിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയുന്ന കരാറാണ് റൂട്ട് ടു മക്ക. ഈ വർഷം മക്ക റൂട്ട് സർവീസ് കരാറിൽ ഒപ്പുവെക്കുന്ന ആദ്യ രാജ്യമാണ് ബംഗ്ലാദേശെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.