Connect with us

Kerala

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി

ഇന്ന് രാത്രി റിയാദിലേക്കും മസ്കത്തിലേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.

Published

|

Last Updated

കരിപ്പൂർ | കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്നു രണ്ട് സർവീസുകൾ റദ്ദാക്കി. ഇന്ന് രാത്രി റിയാദിലേക്കും മസ്കത്തിലേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.

രാത്രി 8.25ന് റിയാദിലേക്ക് പോകേണ്ടിയിരുന്ന ഐ എക്സ് 321 ബോയിംഗ് 738 വിമാനവും 11.10ന് മസ്കത്തിലേക്ക് പോകേണ്ടിയിരുന്ന ഐ എക്സ് 337 – 73 എച്ച് വിമാനവുമാണ് റദ്ദാക്കിയത്.

ഇന്ന് വൈകീട്ട് 5.15ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഐ എക്സ് 359 ദുബൈ വിമാനം വൈകീട്ട് 7.15നേ പുറപ്പെടുകയുള്ളൂ എന്നും വിവരമുണ്ട്.

ക്യാബിൻ ക്രൂവിന്റെ കുറവാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.