Connect with us

us citizen killed

മെക്‌സിക്കോയില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു

നാല് പേരെയാണ് മാര്‍ച്ച് മൂന്നിന് സായുധ സംഘം തട്ടിക്കൊണ്ടുപോയത്.

Published

|

Last Updated

മെക്‌സിക്കോ സിറ്റി | മെക്‌സിക്കോയില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ട് അമേരിക്കക്കാരെ രക്ഷപ്പെടുത്താനായി. ഇവര്‍ സ്വദേശത്ത് തിരിച്ചെത്തി.

അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് കാറില്‍ മെക്‌സിക്കോയിലേക്ക് വന്ന നാല് പേരെയാണ് മാര്‍ച്ച് മൂന്നിന് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ ടമൗലിപാസിലെ മടാമോറോസ് നഗരത്തിലേക്കാണ് അമേരിക്കന്‍ പൗരന്മാര്‍ യാത്ര പോയത്. കോസ്‌മെറ്റിക് ശസ്ത്രക്രിയക്ക് വേണ്ടിയാണ് ഇവര്‍ മെക്‌സിക്കോയിലേക്ക് പോയത്.

സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ ജോസ് എന്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ രണ്ട് പേരെ വന്‍ സുരക്ഷാ വലയത്തിലാണ് അമേരിക്കയിലേക്ക് കൊണ്ടുപോയത്. ഇവരിലൊരാള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.