GOLD SMUGGLING
കരിപ്പൂരില്‍ രണ്ടരക്കോടിയുടെ സ്വര്‍ണ്ണ വേട്ട
കഴിഞ്ഞ ദിവസം എയര്‍ ഹോസ്റ്റസില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു
കോഴിക്കോട് | കരിപ്പൂര്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപയുടെ സ്വര്‍ണ്ണവേട്ട. ആകെ 4.7 കിലോ സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്.
ബഹ്‌റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 2.2 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. മുഹമ്മദ് ഹനീഫ എന്നയാളില്‍ നിന്നാണ് ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്. തിരൂരങ്ങാടി സ്വദേശിയില്‍ രവീന്ദ്രനില്‍ നിന്ന് 2.5 കിലോ സ്വര്‍ണ്ണവും പിടികൂടി. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍ നിന്ന് 355 ഗ്രാം സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്.
അടിവസ്ത്രത്തില്‍ ഒളിച്ച് കടത്താന്‍ ശ്രമിക്കവെയാണ് മുഹമ്മദ് ഹനീഫയില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. പാന്റ്‌സിന്റെ രഹസ്യ അറയില്‍ തുന്നിപ്പിടിപ്പിച്ചായിരുന്നു രവീന്ദ്രന്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതായി ഡി ആര്‍ ഐക്കും കസ്റ്റംസിനും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയതോടെയാണ് യാത്രക്കാരില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. കഴിഞ്ഞ ദിവസം എയര്‍ ഹോസ്റ്റസില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു.