Kerala
ബന്ധുവീട്ടിലെത്തിയ രണ്ടര വയസുകാരന്‍ കടലില്‍ മരിച്ച നിലയില്‍
സഹോദരനുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു.

തൃശൂര്‍ | ബന്ധുവീട്ടിലെത്തിയ പിഞ്ചുകുഞ്ഞിനെ കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചില്‍ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുറ്റിച്ചൂര്‍ സ്വദേശി കുരുക്കിപീടികയില്‍ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് സംഭവം. കമ്പനിക്കടവ് ബീച്ചിലുള്ള കുഞ്ഞുമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു നാസറും കുടുംബവും. സഹോദരനുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു.
കുഞ്ഞിനെ കാണാതായതോടെ നടത്തിയ തെരച്ചിലിനിടെ ബീച്ചിലുണ്ടായിരുന്ന ഐസ് വില്‍പ്പനക്കാരന്‍ ആണ് അഷ്ഫാഖിനെ കടലില്‍ വീണ് മരിച്ച നിലയില്‍ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വയസുകാരനായ മൂത്ത സഹോദരനോടൊപ്പം അയല്‍ വീട്ടിലേക്ക് പോയതായിരുന്നു അഷ്ഫാഖ് എന്നാണ് വിവരം. ഇതിനിടയില്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് വീടിന് സമീപമുള്ള വഴിയിലൂടെ കടലിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്.