Kerala
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയോട് ആയമാരുടെ ക്രൂരത; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു
കിടക്കയിൽ മൂത്രെമൊഴിച്ചതിനാണ് പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത
തിരുവനന്തപുരം | ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയോട് ആയമാരുടെ കൊടും ക്രൂരത. കിടക്കയിൽ മൂത്രെമൊഴിച്ച കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് ആയമാർ അറസ്റ്റിൽ. താൽക്കാലിക ആയമാരായ മഹേശ്വരി, സിന്ധു, അജിത എസ് കെ എന്നിവരാണ് അറസ്റ്റിലായത്. സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് ഇവർ.
രണ്ട് ദിവസം മുമ്പാണ് ക്രൂരത നടന്നത്. കുഞ്ഞിനെ കുളിപ്പിച്ച മറ്റൊരു ആയ കുട്ടിയുടെ ശരീരത്തിൽ മുറിവ് കണ്ടെത്തുകയായിരന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത വെളിവായത്. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവ് കണ്ടെത്തി. ഇതേതുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ താൽക്കാലിക ആയമാരെയും ശിശുക്ഷേമ സമിതി പുറത്താക്കി.
അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് ആയമാർക്കെതിരെയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.