Kerala
പറവൂരില്‍ രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു
കളിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നു

കൊച്ചി | എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തില്‍ വീണ് മരിച്ചു. വടക്കന്‍ പറവൂരിലെ ജോഷി- ജാസ്മിന്‍ ദമ്പതികളുടെ മകള്‍ ജൂഹി ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള തോട്ടിലാണ് കുട്ടി വീണത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
കളിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നു. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്ത് കൂടിയാണ് കുട്ടി തോട്ടിലേക്ക് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടക്കേക്കര പോലീസ് മേല്‍ നടപടികള്‍ സ്വകരിച്ചു
---- facebook comment plugin here -----