Kerala
ബാലരാമപുരത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട കേസ്; ജോത്സ്യന് പോലീസ് കസ്റ്റഡില്‍
മൊഴികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച ശേഷമെ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വരു എന്നും എസ് പി പറഞ്ഞു
തിരുവനന്തപുരം |ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊല്ലപ്പെട്ട കേസില്‍ ജോത്സ്യന് പോലീസ് കസ്റ്റഡില്‍. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.തന്നെ സാമ്പത്തികമായി കബളിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ പാരല്‍ കോളജ് അധ്യാപകനായിരുന്ന ഇയാള്‍ പിന്നീട് ജോത്സ്യനും മന്ത്രിവാദിയുമൊക്കെയായി മാറുകയായിരുന്നു
അതേ സമയം സംഭവം നടന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഡിവൈഎസ്പിയും തിരുവനന്തപുരം റൂറല്‍ എസ്പി കെ എസ് സുദര്‍ശന്റെയും നേതൃത്വത്തിലാണ് പരിശോധന. അതേ സമയം സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് എസ് പി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ പ്രതി നല്കിയ മൊഴി മാത്രമാണ് പോലീസിന് മുന്നിലുള്ളത്ത്. മൊഴികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച ശേഷമെ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വരു എന്നും എസ് പി പറഞ്ഞു.
അതേ സമയം മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ശ്രീജിത്തിനെയും ശ്രീജിത്തിന്റെ പിതാവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. വിശദമായി മൊഴിയെടുക്കാനാണ് അന്വേഷണസംഘം ഇരുവരെയും വിളിപ്പിച്ചത്. കുട്ടിയുടെ സഹോദരിയെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. സഹോദരിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നതായി അമ്മ ശ്രീതു മൊഴി നല്‍കിയിരുന്നു.
കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും എസ് പി പറഞ്ഞു. പ്രതിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവരില്ലെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ തെളിവെടുപ്പ് നടത്തുവെന്നും റൂറല്‍ എസ്പി കെ എസ് സുദര്ശന് വ്യക്തമാക്കി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരിയ്ക്കകം സ്വദേശിയായ പൂജാരിയെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ശ്രീതുവിന്റെ തല മുണ്ഡനം ചെയ്തത് വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകള്‍ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടിയത്.സംഭവത്തില്‍ അമ്മയുടെ സഹോദരന് ഹരികുമാര്‍ പോലീസ് കസ്റ്റഡിയിലാണ്