Connect with us

Kerala

മലപ്പുറത്ത് പിതാവിന്റെ ക്രൂര മര്‍ദനത്തില്‍ രണ്ടര വയസുകാരിക്ക് ഗുരുതര പരുക്ക്

മാതാവിന്റെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു.

Published

|

Last Updated

മലപ്പുറം  | കാളികാവില്‍ രണ്ടര വയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ മാതാവിന്റെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു. ജുനൈദിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സമാനമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി

---- facebook comment plugin here -----

Latest