Connect with us

Kerala

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയ സംഭവം; രണ്ടുപേര്‍ പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Published

|

Last Updated

കൊല്ലം | കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പെരുമ്പുഴ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്.നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ് വിവരം.കുണ്ടറ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.കൂടുതൽ പേർ സംഭവത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്ന് രാവിലെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്.

പാലരുവി ട്രെയിന്‍ കടന്നുപോകുന്നതിന് മുന്‍പായിരുന്നു സംഭവം. പാളത്തിന് കുറുകെ പോസ്റ്റ് കണ്ട പ്രദേശവാസിയാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. അതിനാലാണ് വന്‍അപകടം ഒഴിവായത്.

Latest