Kerala
പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റിലായി
പണത്തിന്റെ ബാക്കി നല്‍കാന്‍ വൈകിയതില്‍ ബൈക്കിലെത്തിയ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു

ചെങ്ങന്നൂര്‍ | പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂര്‍ മാലംപുഴത്തുഴത്തില്‍ വീട്ടില്‍ അജു അജയന്‍ (19), ബിജു ഭവനത്തില്‍ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 19ന് രാത്രി 12.30ന് നനന്ദാവനം ജംഗ്ഷന് സമീപത്തെ പമ്പിലായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ച് നല്‍കിയ പണത്തിന്റെ ബാക്കി നല്‍കാന്‍ വൈകിയതില്‍ ബൈക്കിലെത്തിയ പ്രതികള്‍ പമ്പ് ജീവനക്കാരന്‍ കാരക്കാട് പുത്തന്‍വീട്ടില്‍ മണി (67)യെ മര്‍ദിക്കുകയായിരുന്നു. 500 രൂപ നല്‍കിയ ശേഷം 50 രൂപക്കാണ് പെട്രോള്‍ അടിച്ചത്. ബാക്കി തുക തിരിച്ചുനല്‍കാന്‍ വൈകിയതോടെ യുവാക്കള്‍ പ്രകോപിതരായി. സി സി ടി വി ക്യാമറ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ മോഷണക്കേസുകളിലെയും പ്രതികളാണെന്ന് പോലീസ് അറിയിച്ചു.