Kerala
താനൂരില്‍ ജ്വല്ലറി വര്‍ക്സ് ഉടമയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍
താനൂര്‍ ജ്യോതി നഗര്‍ കളത്തിങ്ങല്‍ വീട്ടില്‍ തഫ്സീര്‍, കാളാട് വട്ടക്കിണര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റിഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

മലപ്പുറം| മലപ്പുറം താനൂരില്‍ ജ്വല്ലറി വര്‍ക്സ് സ്ഥാപന ഉടമയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. താനൂര്‍ ജ്യോതി നഗര്‍ കളത്തിങ്ങല്‍ വീട്ടില്‍ തഫ്സീര്‍(30), കാളാട് വട്ടക്കിണര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റിഷാദ്(33) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
മുഹമ്മദ് റിഷാദും തഫ്സീറും സ്വര്‍ണ കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് താനൂര്‍ ഡിവൈ എസ് പി പി പ്രമോദ് പറഞ്ഞു. താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍ ആര്‍ സുജിത്, പി സുകീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
---- facebook comment plugin here -----