Kerala
ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് അധികവരുമാനം നല്‍കാമെന്ന് കാട്ടി പണം തട്ടി; രണ്ടു പേര്‍ പിടിയില്‍
കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 20 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയെന്നാണ് കേസ്
കോഴിക്കോട്|ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് അധിക വരുമാനം നല്‍കാമെന്ന് കാട്ടി 20 ലക്ഷത്തിലധികം രൂപ തട്ടിയ രണ്ടു പേര്‍ പിടിയില്‍. കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഫാദില്‍, നരിക്കുനി സ്വദേശി മിസ്റ്റാല്‍ എന്നിവരെ നടക്കാവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്നാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 20 ലക്ഷത്തിലധികം രൂപ ഇവര്‍ കൈക്കലാക്കിയത്. ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പ് വഴി പല തവണകളായി പണം നിക്ഷേപിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----