National
ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ പദ്ധതിയിട്ട രണ്ട് പേര്‍ അറസ്റ്റില്‍
10 വെടിയുണ്ടകളുള്ള രണ്ട് പിസ്റ്റളുകള്‍, ഒരു കത്തി, ഒരു വയര്‍ കട്ടര്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂഡല്‍ഹി| ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ പദ്ധതിയിട്ട രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ടയ്ക്ക് സമീപം വെച്ചാണ് അറസ്റ്റ്. മഹാരാഷ്ട്ര സ്വദേശിയായ 21 കാരനായ ഖാലിദ് മുബാറക് ഖാന്‍, തമിഴ്നാട് സ്വദേശി അബ്ദുര്‍ റഹ്മാന്‍ എന്ന 26 കാരനായ അബ്ദുള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
10 വെടിയുണ്ടകളുള്ള രണ്ട് പിസ്റ്റളുകള്‍, ഒരു കത്തി, ഒരു വയര്‍ കട്ടര്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പാക്ക് ആസ്ഥാനമായി പ്രവർത്തിക്കു തീവ്രവാദ ഗ്രൂപ്പുകൾ ചിലരെ തീവ്രവാദികളാക്കുന്നുവെന്നും ഇന്ത്യയില്‍ ഭീകരാക്രമണം നടത്താൻ പാകിസ്ഥാനില്‍ ആയുധ പരിശീലനം നല്‍കുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി . ഈ വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ അറസ്റ്റിലായത്.
അറസ്റ്റിന് ശേഷം ഇരുവര്‍ക്കുമെതിരെ പ്രത്യേക നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. ഏതെങ്കിലും ഭീകരാക്രമണം ആസൂത്രണം ചെയ്തതില്‍ പ്രതികളുടെ പങ്കാളിത്തം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.