Kerala
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍
നിരോധിത ലഹരിവസ്തുക്കള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മണിയോടെ പരിശോധന നടത്തുകയായിരുന്നു.
പത്തനംതിട്ട | നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി,കുഴിവിള കിഴക്കേതില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍( 47), ഏനാത്ത് കിഴക്കേവീട്ടില്‍ ആര്‍ രമേശ് (43), എന്നിവരാണ് പിടിയിലായത്. എനാത്ത് ലക്ഷ്മി സ്റ്റോഴ്സ് എന്ന രമേശിന്റെ കടയില്‍ നിരോധിത ലഹരിവസ്തുക്കള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രാവിലെ 10 മണിയോടെ പരിശോധന നടത്തുകയായിരുന്നു.
പോലീസ് ഇന്‍സ്‌പെക്ടര്‍ എ ജെ അമൃത് സിങ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്്.